India Foods Nallonam 2025

About
നല്ലോണം 2025 – ഓർമ്മകളുടെ ഓണംമലയാളികളുടെ ഐക്യത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമായ ഓണം, നമ്മുടെയൊരു കുടുംബാഘോഷമാണ്. ഓർമകളും ആത്മീയതയും നിറഞ്ഞ സമാഹാരമാവുകയാണ് സമതാ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന നല്ലോണം 2025.
വിക്ടോറിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികളെ ഒരുമിച്ച് കൂട്ടികൊണ്ടു വരികയും, നമ്മുടെ സംസ്കാരത്തെ ഒരു പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു ഈ പരിപാടി.
സദ്യയുടെ സ്വാദും, പൂക്കളത്തിന്റെ നിറങ്ങളും, മാവേലിയുടെ വരവിന്റെ ഓർമ്മയും, കലാപരിപാടികളുടെ വൈഭവവും എല്ലാം ഉൾക്കൊള്ളുന്ന ഒരുദിനം — ഇത് സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും ഉത്സവമാണ്.
പ്രധാന ആകർഷണങ്ങൾ:
• ഒരടിപൊളി ഓണസദ്യ
• പൂക്കളം
• കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ
• ഓണപ്പാട്ടുകളും, ഓണക്കളികളും
• മാവേലിയുടെ വരവേൽപ്പ്
• ഓണചന്ത
നല്ല ഒരു ഓണം “നല്ലോണം” ആഘോഷിക്കാൻ നിങ്ങളെയും കുടുംബത്തെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
നല്ലോണം 2025 – ഓർമ്മകളുടെ ഓണം ആക്കുക നമ്മുടെയെല്ലാവരുടേയും!
Date
Saturday 23 August 2025 9:30 AM - 5:00 PM (UTC+10)Location
Box Hill TownHall
1022 Whitehorse Rd, Box Hill VIC 3128