GCMA ONAM 2025

About
പൂവേ പൊലി പൂവേ... ആർപ്പോ..ഇർറോ...ഇർറോ.. എന്തൊക്കെ മറന്നാലും മലയാളി മറക്കാത്ത ചിലതുണ്ട്; പൂവിളിയും, പൂക്കളവും, ഓണപ്പാട്ടും, ഓണസദ്യയും, തിരുവാതിരയും, വള്ളംകളിയും. ജാതി-മത ഭേദമന്യേ, വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ മലയാളി മനസുകൾ ഒന്നിക്കുന്ന കലാ-സാംസ്‌കാരിക മാമാങ്കം - "ചിങ്ങപ്പുലരിയിലെ പൊന്നോണം" AUGUST 29th ഗോൾഡ് കോസ്റ്റ് മലയാളി അസ്സോസിയേഷൻ (GCMA)അണിയിച്ചൊരുക്കുന്ന "പൊന്നോണം 2025 " ന്റെ വിളംബരം. പഴമയുടെ പ്രൗഢിയും, പുതുമയുടെ മാസ്മരികതയും ഇഴചേരുന്ന അതിവിപുലമായ കലാ-സാംസ്‌കാരിക പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയുമായി വരവായി - "പൊന്നോണം 2025 ". കേരളത്തിൽ നിന്നുള്ള പ്രമുഖ ആർട്ടിസ്റ്റുകൾക്കൊപ്പം നമ്മുടെ സ്വന്തം കലാപ്രതിഭകളും അരങ്ങിൽ കലയുടെ വർണ്ണ വസന്തം ഒരുക്കുന്നു.Date
Friday 29 August 2025 8:30 AM - 5:00 PM (UTC+10)Location
Robina Community Centre
196 Robina Town Centre Dr, Robina QLD 4226